Tuesday, January 3, 2012

ഹൃദയം നിറഞ്ഞ നന്ദി


അല്മായശബ്ദം അട്മിനിസ്ട്രെറ്റെര്‍മ്മാര്‍ക്കും KCRM ചെയര്‍മാന്‍
ശ്രീമാന്‍ ജോര്‍ജ് ജോസെഫിനും വായനക്കാരുടെ വകയായി ഹൃദയം
നിറയെ നന്ദി. ഇതിന്റ്റെ സൂത്രധാരകനായ ശ്രീമാന്‍ അലക്സ്‌ കണിയാംപറബിലിന് പ്രത്യേകം കൂപ്പുകൈകള്‍.

സഭാനവികരണത്തെ ഈ ബ്ലോഗിലൂടെ നാം ഉന്നം വയ്ക്കുമ്പോള്‍ നാം സ്നേഹിക്കുന്ന നമ്മുടെ മാതൃസഭക്ക് അതൊരു ഉപകാരമാകും. മീന്‍
വില്പ്പനക്കാരിക്ക് മീനിന്റെ മണം അടിച്ചേ ഉറങ്ങാന്‍ കഴിയൂ. ഇന്നത്ത കത്തോലിക്കര്‍ദുഷിച്ച കത്തോലിക്കാ
സഭയില്‍ ജനിച്ചു വളര്‍ന്നവരാണ്.
സഭയിലെ വിഴിപ്പുകള്‍ കാണാന്‍ നമുക്ക് സാധിക്കില്ല. ആ വിഴുപിന്റെ നാറിയ നാറ്റം
അടിച്ചേ
മീന്കാരിയെപോലെ നമുക്കും
സഭയില്‍ ജീവിക്കാന്‍ കഴിയു. സഭയിലെ അനീതിയും, സ്നേഹം ഇല്ലായ്മ്മയും, വിവരം
ഇല്ലായ്മ്മയും,വിവേകശൂന്ന്യമായ പെരുമാറ്റങ്ങളും എല്ലാം സാധാരണ
കത്തോലിക്കന് കാണാന്‍ സാധിക്കുന്നില്ല. സഭയിലെ വിഴിപ്പിനെ
അലക്കി വെടിപ്പാക്കുന്ന
പണിയായിരിക്കണം ഈ ബ്ലോഗില്‍ക്കൂടി നാം നേടി എടുക്കേണ്ടത്.

എല്ലാ മതങ്ങളും
സ്വയംപരിശോധനക്ക് വിധേയമാകെണ്ടതാണ്. സ്വയം വിമര്‍ശനങ്ങളും സ്വയം തിരുത്തലുകളും
എപ്പോഴും
ആവശ്യമാണ്. സമൃദ്ധിയുടെ ഈ
ലോകത്ത് എന്തുകൊണ്ട് ദാരിദ്രം? അമിത മദ്യപാനം എന്തുകൊണ്ട്? പുരോഹിതബാലപീഡനം
എന്തുകൊണ്ട്? സ്ത്രീപീഡനം ഇന്നും തുടരാന്‍ കാരണമെന്ത്? സഭ മാമൊന്റെ പുറകെ പോകുന്നു. സാന്മാര്ഗീകതയെ
പോഷിപ്പിക്കുന്നില്ല.
കൊലയാളിക്ക് മഹറോന്‍ ഇല്ല.
അവിവാഹിതയായ യുവതി ഗര്‍ഭിണിയായാല്‍ അവള്‍ കൊടും പാപിനിയായി! സമൂഹം അവള്‍ക്ക്
ഭ്രുഷ്ട്ടു കല്പിക്കുന്നു.
അവളെ എന്നെന്നേക്കുമായി ക്രുശിക്കുന്നു. ഹാ കഷ്ട്ടം!!

നസ്രത്തില്‍നിന്നുളള
മരപ്പണിക്കാരന്‍ മുന്ന് വര്ഷം കൊണ്ട് 20 നൂറ്റാണ്ടുകള്‍ക്കു മാറ്റം വരുത്തി.
മൂന്നു വര്ഷം കൊണ്ട്‌ നമുക്കും സഭയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.