Sunday, June 29, 2014

സഭയില്‍ അല്മായരുടെ റോള്‍

സഭയില്‍ അല്മായരുടെ റോള്‍

By Chacko Kalarickal 


 ഇക്കഴിഞ്ഞ ജൂണ്‍ 28, 29, 30 തീയതികളില്സീറോ മലബാര്കാത്തലിക് കോണ്ഗ്രസിന്റെ ആഭിമുഖ്യത്തില്നാഷണല്ഫാമിലി കണ്വെന്ഷന്ഡിട്രോയിറ്റില്വെച്ച് നടത്തുകയുണ്ടായി. 29-ാം തീയതി ശനിയാഴ്ച രാവിലെ 'സഭയില്അല്മായരുടെ റോള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു തുറന്ന സംവാദത്തിന് വേദി ഒരുക്കിയിരുന്നു. യോഗത്തില്‍ 'സഭാനവീകരണത്തിലൂടെ അല്മായ ശക്തീകരണം എങ്ങനെ സാദ്ധ്യമാകാം' എന്ന ഒരു വിഷയം ഞാന്അവതരിപ്പിക്കുകയുണ്ടായി. എന്റെ പ്രസംഗത്തിനു മുന്പ് ഫാദര്സെബാസ്റ്റ്യന്വേത്താനത്ത് (നിങ്ങള്അദ്ദേഹത്തെ അറിയുമായിരിക്കും. അദ്ദേഹം ചിക്കാഗോ സീറോ മലബാര്രൂപതയുടെ ചാന്സലര്ആണെന്നാണ് ഞാന്മനസ്സിലാക്കിയിരിക്കുന്നത്) 'സഭ എന്നാല്എന്ത്?' എന്ന വിഷയത്തെ സംബന്ധിച്ച് ഏതാനും മിനിറ്റുകള്സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ആദ്യ നാലുപദങ്ങള്ഇതായിരുന്നു. ''സഭ എന്തെന്ന് അറിയാത്ത അല്മായര്‍''. വേത്താനത്തച്ചന്റെ നാലു പദങ്ങളോടുകൂടിയ പ്രഭാഷണത്തില്നിന്ന് എനിക്ക് രണ്ടു കാര്യങ്ങള്മനസിലാക്കാന്സാധിച്ചു. ഒന്ന്: വൈദികര്പൊതുവെ ധരിച്ചുവച്ചിരിക്കുന്നത് അല്മായര്ക്ക് സഭ എന്നാല്എന്തെന്ന് അറിയാന്പാടില്ലെന്നാണ്. അങ്ങനെ പടപ്പടച്ച് അല്മായരുടെ നേര്ക്ക് അറിവുകേടിന്റെ ഉണ്ടവച്ച് അച്ചന്വെടിവെച്ചത് ശരിയായില്ല. രണ്ട് : എന്നാല്അച്ചന്പറഞ്ഞതിലും കുറെഒക്കെ കഴമ്പുണ്ടെന്ന് നാം മനസ്സിലാക്കുകയും വേണം. വിശ്വാസികള്ക്ക് ശുശ്രൂഷ ചെയ്യുക എന്നതിനേക്കാള്വൈദികരുടെ ഇന്നത്തെ ജോലി സഭയാകുന്ന സ്ഥാപനത്തെ വളര്ത്തുകയാണ്. സെമിനാരിയില്വച്ച് സഭ എന്തെന്ന് അവര്പഠിച്ചിട്ടുണ്ട്. യേശുവിനെ അനുധാവനം ചെയ്യാന്അവര്കാര്യമായി പഠിക്കുന്നുണ്ടെന്ന് അവരുടെ ഇടവക ഭരണത്തില്നിന്നും നമുക്കനുമാനിക്കാന്സാധിക്കില്ല. എന്നാല്അല്മായര്ക്ക് വേറെ പണിയാണ്. അവര്ക്ക് അവരുടെ കുടുംബത്തെ പോറ്റണം. അതിനായി രാപകലില്ലാതെ വേലചെയ്യുന്ന അല്മായര്ക്ക് സഭയെപ്പറ്റിപഠിക്കാന്‍, ecclesiology പഠിക്കാന്സമയമില്ല. എങ്കിലും അവര്യേശുപഠനങ്ങളനുസരിച്ച് ജീവിക്കാന്ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും നാം സഭയിലെ അംഗങ്ങളാകുമ്പോള് സഭയെ സംബന്ധിച്ചും പഠിക്കേണ്ടത് അനിവാര്യമാണ്. അതില്പോരായ്മകളും വീഴ്ചകളും അല്മായരുടെ പക്ഷത്തുനിന്നും ഉണ്ടായിട്ടുണ്ടെന്ന കാര്യം നമുക്ക് മറക്കാന്പാടില്ല.
ഞാന്ഇന്നിവിടെ പറയാന്പോകുന്ന വിഷയം ഒരു സാധാരണ വിശ്വാസിക്ക് ഉതപ്പ് ഉണ്ടാകാനുള്ള കാര്യങ്ങളോ സഭയില്ഒരു വിപ്ലവത്തിനുള്ള ആഹ്വാനമോ അല്ല. നൂറുകണക്കിന് സഭാനവീകരണ ആശയങ്ങള്രണ്ടാം വത്തിക്കാന്കൗണ്സില്അവതരിപ്പിച്ചെങ്കിലും അതില്ഒരു ശതമാനം പോലും സഭയില്നടപ്പാക്കിയിട്ടില്ല. മറിച്ച് സഭ പഴയ നൂറ്റാണ്ടുകളിലേക്ക് തിരിച്ചു പോകാന്ശ്രമിക്കുകയാണുണ്ടായത്. അതിനുകാരണം നമുക്കെല്ലാം അറിയാവുന്നതു പോലെ യാഥാസ്ഥിതികരായ സഭാധികാരികള്ക്ക് സഭാനവീകരണത്തില്താത്പര്യമില്ലായിരുന്നു. എങ്കിലും കത്തോലിക്കാസഭയുടെ പ്രത്യേകിച്ച് സീറോമലബാര്സഭയുടെ പൂര്വ്വചരിത്രം, സഭാഘടനയില്പുരോഹിത-
അല്മായ പങ്കാളിത്തം, അധികാരവികേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി എന്റെ ചിലകാഴ്ചപ്പാടുകളും നിലപാടുകളും നിങ്ങളുടെ മുമ്പില്അവതരിപ്പിക്കാന്ഞാന്ധൈര്യപ്പെടുകയാണ്. നിങ്ങളുടെ തുറവിയുള്ള ശ്രവണവും മനനവും സ്വാംശീകരണവും ക്രിയാത്മകമായ പ്രതികരണവും ഞാന്പ്രതീക്ഷിക്കട്ടെ.
സഭ എല്ലാം കൊണ്ടും മുടിചൂടി നില്കുന്നു എന്ന് ചിന്തിക്കുന്നവരുണ്ടാകും. മറിച്ച് യേശുവിന്റെ പഠനങ്ങളെ 21-ാം നൂറ്റാണ്ടില്ജീവിക്കുന്ന വിശ്വാസികളുടെ ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടുത്താം എന്ന് ചിന്തിക്കുന്ന മേല്പ്പട്ടക്കാരും, പട്ടക്കാരും, അല്മായരും സഭയില്ഇന്ന് ധാരാളം ഉണ്ട്. അതിനുകാരണം സഭ ഒരു തീര്ത്ഥാടന സഭയാണ് (a pilgrim church) എന്ന ദൈവശാസ്ത്രമാണ്. അപ്പോള്യേശു വചസുകളെ സ്ഥലകാലാനുസൃതമായി പുനര്വ്യാഖ്യാനിക്കാനും പുനര്ആവിഷ്ക്കരിക്കാനും സഭയ്ക്ക് കടമയുണ്ട്. രണ്ടാം വത്തിക്കാന്കൗണ്സിലിന്റെ പ്രധാന ഉദ്ദേശവും അതായിരുന്നല്ലോ.
കൗണ്സില്അല്മായര്ആരെന്ന് നിര്വചിച്ചിട്ടുണ്ട്. പട്ടക്കാരും സന്യാസീസന്യാസികളും അല്ലാത്ത എല്ലാ വിശ്വാസികളുമാണ് അല്മായര്‍.
നമ്മുടെ കര്ത്താവിന്റെ ശിഷ്യന്മാരെല്ലാം അല്മായരായിരുന്നു. മൂന്നാം നൂറ്റാണ്ടോടുകൂടിയാണ് കൈവെയ്പുവഴിയുള്ള ശുശ്രൂഷാ പൗരോഹിത്യം സഭയില്സംസ്ഥാപിതമായത്. അതോടെ അല്മായര്രണ്ടാം തട്ടിലായി. നാലാം നൂറ്റാണ്ടില്റോമന്ചക്രവര്ത്തിയായ കോണ്സ്റ്റന്റൈന്ക്രിസ്തുമതത്തെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗികമതമാക്കി. അന്നുവരെ അല്മായര്ക്ക് തുല്ല്യരായിരുന്ന സഭയിലെ മേലന്വേഷകരും, മൂപ്പമ്മാരും, ശുശ്രൂഷകരും, രാഷ്ട്രീയ അധികാരങ്ങളും സാമ്പത്തീക അവകാശങ്ങളുമുള്ള ഒരു പ്രത്യേക വര്ഗമായിമാറി. സഭയില്മൂന്നു നൂറ്റാണ്ടുകള്ദീര്ഘിച്ച അല്മേനികളുടെ സ്ഥാനവും വിലയും പ്രവര്ത്തന രംഗങ്ങളും ഗുരുതരമായ രീതിയില്കുറഞ്ഞുപോയി. ക്രിസ്തുദര്ശനങ്ങളെ സാമ്രാജ്യമതമാക്കിമാറ്റിയതോടെ പാശ്ചാത്യ അല്മായര്ക്ക് അപചയം സംഭവിച്ചു. അല്മായജീവിതാവസ്ഥയെ ക്ലെറിക്കല്ജീവിതാവസ്ഥയില്നിന്നും തരംതാഴ്ത്തി. പൗലോസ് അപ്പോസ്തലന്ഗലാത്തിയാക്കാര്ക്കെഴുതിയ 'ക്രിസ്തുവിന്നിങ്ങളെല്ലാവരും ഒന്നാണ്' എന്ന സമത്വം ശുശ്രൂഷാ പൗരോഹിത്യ സ്ഥാപനത്തോടെ സഭയില്നശിച്ചുപോയി.
പാശ്ചാത്യ ലത്തീന്സഭയിലെ മേലാള്/കീഴാള് എന്ന കാഴ്ചപ്പാടില്നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടായിരുന്നു ഒന്നാം നൂറ്റാണ്ടില്ക്രിസ്തു ശിഷ്യനായ മാര്തോമാസ്ഥാപിച്ചു എന്നു നാം വിശ്വസിക്കുന്ന നസ്രാണി കത്തോലിക്കാസഭയില്ഉണ്ടായിരുന്നത്. ലോകത്തിലെ മറ്റൊരു ക്രൈസ്തവ സമൂഹത്തിലും നിലവിലില്ലായിരുന്ന എണങ്ങ് എന്ന സങ്കല്പമായിരുന്നു മാര്തോമാ നസ്രാണികളുടെ കേരളതനിമ. എണങ്ങര്എന്നാണ് നസ്രാണികളെ സംബോധന ചെയ്തിരുന്നത്. എണങ്ങിന്റെ അനുപേക്ഷണീയമായ സംവിധാനമായിരുന്നു പള്ളിയോഗങ്ങള്‍. കൊടുങ്ങല്ലൂര്‍, കൊല്ലം, പാലയൂര്തുടങ്ങിയ 20 പട്ടണങ്ങളിലായി 30,000 ക്രൈസ്തവകുടുംബങ്ങള്‍ 16-ാം നൂറ്റാണ്ടില്കേരളത്തില്ഉണ്ടായിരുന്നു
എന്ന് പേര്ഷ്യന്മെത്രാന്മാരുടെ കത്തുകളില്നിന്നും മനസ്സിലാക്കാം. 1599-ല്ഉദയമ്പേരൂര്എന്ന സ്ഥലത്തുവച്ച് ഗോവാ മെത്രാപ്പോലീത്ത അലക്സിസ് മെനേസിസ് വിളിച്ചുകൂട്ടിയ പള്ളിപ്രതിപുരുഷയോഗത്തെയാണ് ഉദയമ്പേരൂര്സൂനഹദോസ് എന്ന പേരില്അറിയപ്പെടുന്നത്. സൂനഹദോസില്ഇടവകകളെ പ്രതിനിധീകരിച്ച് അറുനൂറിലധികം അല്മായരും 163 പട്ടക്കാരും പങ്കെടുത്തു. അതില്നൂറിലധികം പട്ടക്കാര്മെനേസിസ് മെത്രാപ്പോലീത്ത അനധികൃതമായി ഉദയമ്പേരൂര്‍, കടുത്തുരുത്തി, പറവൂര്എന്നീ ഇടവകകളില്വെച്ച് പട്ടം കൊടുത്ത പട്ടക്കാരായിരുന്നു. അന്ന് 116 ഇടവകകള്നസ്രാണിസഭയ്ക്കുണ്ടായിരുന്നു. നസ്രാണികളുടെ പള്ളിപ്രതിപുരുഷയോഗത്തെ ഉപയോഗിച്ചുകൊണ്ടുതന്നെയാണ് മെനേസിസ് മെത്രാപ്പോലീത്ത അഥവാ പോര്ട്ടുഗീസുകാര്നസ്രാണികളുടെ നട്ടെല്ലൊടിച്ചത്.
സൂനഹദോസ് മുഖാന്തരം നസ്രാണിസഭയ്ക്ക് സംഭവിച്ച ചില അപചയങ്ങള്‍:
1. പട്ടക്കാരും എണങ്ങരും ഒന്നിച്ചുള്ള സഭാഭരണ സമ്പ്രദായത്തെ തകര്ത്തു.
2. ജനായത്ത പള്ളിഭരണ സമ്പ്രദായത്തെ തകിടം മറിച്ചു.
3. പാശ്ചാത്യരീതിയിലുള്ള പള്ളിഭരണം ആരംഭിക്കാന്തീരുമാനിച്ചു.
4. ഇടവകക്കാര്പണം മുടക്കി പഠിപ്പിച്ച് പട്ടമേല്ക്കുന്ന ദേശത്തുപട്ടക്കാര്എന്ന രീതിയെ നിര്ത്തല്ചെയ്ത് സെമിനാരികള്ആരംഭിച്ചു.
5. തല്ഫലമായി ഇടവകവികാരിമാരെ മെത്രാന്നിയമിക്കാന്ആരംഭിച്ചു. അതോടെ വികാരിമാരുടെ കൂറ് ഇടവകക്കാരോടെന്നതിനേക്കാള്മെത്രാനോടായി.
6. കുമ്പസാരം, സ്ഥൈര്യലേപനം, രോഗീലേപനം എന്നീ കൂദാശകള്കൂടി നടപ്പിലാക്കാന്ആരംഭിച്ചു.
7. അവിവാഹിതര്ക്കുമാത്രമേ പട്ടം നല്കാവൂ എന്ന് തീരുമാനിച്ചു.
8. സ്വരൂപവണക്കം ആരംഭിച്ചു.
9. ഹിന്ദുക്കളേയും അവരുടെ ആചാരങ്ങളേയും പുച്ഛിക്കാന്ആരംഭിച്ചു.
10. ഹിന്ദു-ക്രൈസ്തവ ആഡംഭരവസ്തുക്കള്‍ (മുത്തുക്കുട, ആന തുടങ്ങിയവ) കൈമാറല്നിര്ത്തി.
11. ഹിന്ദു ആചാരങ്ങള്തുടരുന്നവരെ ശിക്ഷിക്കാന്ആരംഭിച്ചു.
12. ഓണം ആചരിക്കാന്പാടില്ലെന്നാക്കി.
13. കേരളീയ പേരുകള്കുട്ടികള്ക്ക് നിര്ത്തല്ചെയ്തു. പകരം പാശ്ചാത്യ പുണ്യവാന്മാരുടേയും പുണ്യവതികളുടേയും പേരുകള്ഉപയോഗിക്കാന്തുടങ്ങി.
മേല്പറഞ്ഞവ കുറെ ഉദാഹരണങ്ങള്മാത്രം. സൂനഹദോസ് കഴിഞ്ഞപ്പോള്പട്ടക്കാര്അച്ചന്മാരായി എണങ്ങര്അല്മാനികളായി. നമ്മുടെ പൂര്വികര് മാറ്റങ്ങളെ ചെറുത്തുനിന്നെങ്കിലും 1653-ല്മട്ടാഞ്ചേരിയില്വച്ചു നടന്ന കൂനന്കുരിശുസത്യത്തില്അവസാനിച്ച് സഭ രണ്ടായി പിളര്ന്നു. 80 നസ്രാണി ഇടവകകള്റോമിനു കീഴിലും 32
പള്ളികള്പകലോമറ്റം തോമാമെത്രാന്റെ കീഴിലുമായി. തോമാമെത്രാന്റെ കീഴിലുണ്ടായിരുന്നവര്പിന്നീട് അന്തിേയാക്യന്യാക്കോബായ സഭയുടെ ഭാഗമായിമാറി.
ചരിത്രസംഭവം നിലനില്ക്കത്തന്നെ മാര്തോമാ നസ്രാണി സഭ ഒന്നാംനൂറ്റാണ്ടു മുതല്തനതായി വളര്ന്ന് ലോകത്തിലെ ഏറ്റവും പുരാതനവും പുഷ്ക്കലവും ശക്തവുമായ ഒരു അപ്പോസ്തലിക സഭയായി വളര്ന്നു. വഴക്കും വക്കാണവുമായി മുന്നോട്ടു നീങ്ങിയ മാര്തോമാ ക്രിസ്ത്യാനികള്ക്ക് നാട്ടുമെത്രാനെ ലഭിക്കുന്നത് 19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് എന്നാല്നമ്മുടെ പൂര്വീകര്തങ്ങളുടെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചിരുന്ന മാര്തോമാ നസ്രാണി പൈതൃകത്തെ നാട്ടുമെത്രാന്മാര്അവഗണിച്ചു കളഞ്ഞു എന്ന് ഖേദപൂര്വ്വം ഇവിടെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ഏതൊക്കെയാണ് പ്രധാനപ്പെട്ട മാര്തോമാനസ്രാണി പൈതൃകം:
1. ദേശത്തുപട്ടക്കാര്‍.
2. പള്ളിയോഗങ്ങള്‍.
3. ആരാധനാരീതികള്‍.
4. മാര്തോമായുടെ മാര്ഗവും വഴിപാടും.
5. പള്ളി പള്ളിക്കാരുടെതായിരുന്നു.
6. ഇടവക വികാരിയെ ഇടവകക്കാര്നിയമിച്ചിരുന്നു.
7. മെത്രാനെ നസ്രാണിപ്രതിപുരുഷമഹായോഗം നിയമിച്ചിരുന്നു.
രണ്ടാം വത്തിക്കാന്കൗണ്സിലിലെ പൗരസ്ത്യ കത്തോലിക്കസഭകളെ സംബന്ധിച്ചുള്ള ഡിക്രിയില്ഇപ്രകാരം കാണുന്നു. 'കാലത്തിന്റെയോ വ്യക്തിയുടേയോ സാഹചര്യങ്ങള്ക്ക് അടിപ്പെട്ട് തങ്ങള്ക്ക് ചേരാത്തവിധത്തില്ഇവയില്നിന്ന് വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്പൗരാണിക പാരമ്പര്യത്തിലേയ്ക്ക് തിരിക്കുവാന്അവര്ശ്രദ്ധിക്കേണ്ടതാണ്'. ഉദയമ്പേരൂര്സൂനഹദോസിനുശേഷം ഫ്രാന്സീസ് റോസ് മെത്രാന്‍ (1599-1624) നസ്രാണിപാരമ്പര്യത്തെ തകര്ക്കാന്റോസിന്റെ നിയമാവലിയുമായി വന്നു. നമ്മുടെ ആദ്യത്തെ നാടുമെത്രാനായ മാക്കീന്മത്തായി മെത്രാന്ദെക്രേത്തു പുസ്തകം എന്ന പേരില്ഒരു നിയമാവലി ഉണ്ടാക്കി പള്ളിസ്വത്തുക്കള്പിടിച്ചെടുക്കാന്നോക്കി. (ഓശാന ലൈബ്രറിയിലിരുന്ന് ദെക്രേത്തുപുസ്തകം മുഴുവന്ഞാന്വായിച്ചിട്ടുണ്ട്. അതിന്റെ കോപ്പികള്ഇന്ന് കിട്ടാനില്ല.) എങ്കിലും അടുത്ത കാലം വരെ നസ്രാണിപാരമ്പര്യങ്ങള്കുറെ ഒക്കെ നിലനിര്ത്തികൊണ്ടുപോന്നിരുന്നു. ഞാന്മേലുദ്ധരിച്ച കൗണ്സിലിന്റെ പ്രബോധനങ്ങള്ക്ക് കടകവിരുദ്ധമായി പള്ളിയോഗത്തെ ദുര്ബലപ്പെടുത്തി പാരിഷ്കൗണ്സില്എന്ന പേരില്വികാരിയെ ഉപദേശിക്കുന്ന സമിതിയെ സ്ഥാപിച്ചു. കല്ദായരീതിയിലുള്ള ആരാധനക്രമം സഭയില്ആരംഭിച്ചു. പൗരസ്ത്യകാനോന്നിയമങ്ങള്പൗരസ്ത്യസഭകളുടെ ഭാഗമല്ലാത്ത നസ്രാണിസീറോമലബാര്സഭയുടെ മേല്റോം ഏകപക്ഷീയമായി, സഭയിലുണ്ടായ വിപുലമായ എതിര്പ്പിനെ അവഗണിച്ചുകൊണ്ട്, സഭയില്നടപ്പിലാക്കി.
മാര്തോമാ ക്രിസ്ത്യാനികളുടെ ഏറ്റവും പുരാതനമായ പാരമ്പര്യമായിരുന്നു പള്ളിയോഗങ്ങള്‍. നമ്മുടെ സഭാധികാരികള്ക്ക് പാശ്ചാത്യപാരമ്പര്യങ്ങള്മ്ലേച്ഛമാണ്. എങ്കില്പിന്നെ നമ്മുടെ പാരമ്പര്യമായ പള്ളിയോഗത്തെ ദുര്ബലപ്പെടുത്തി പാശ്ചാത്യ ലത്തീന്സഭയിലെ പാരിഷ്കൗണ്സില്ആക്കിമാറ്റിയതെന്തിന്? വികാരിയെ ഉപദേശിക്കുന്ന തീരുമാനാധികാരങ്ങളൊന്നുമില്ലാത്ത സമതിയാണ് പാരിഷ്കൗണ്സില്‍. വികാരിക്കിഷ്ടമുള്ളവരെ കൗണ്സിലില്മെമ്പറുമാക്കാം. നസ്രാണികളുടെ പള്ളിയോഗങ്ങള്ഉപദേശകസമിതികള്ആയിരുന്നില്ല. അത് വികാരിയച്ചന്റെ അദ്ധ്യക്ഷതയില്കൂടി യോഗാംഗങ്ങള്ആധികാരികമായ തീരുമാനങ്ങള്എടുക്കുന്ന സമിതികളായിരുന്നു. പാരിഷ്കൗണ്സില്വന്നതോടെ അല്മായര്അടിമകളും വികാരിമാര്അധികാരികളുമായി. തിരിമറിയില്എവിടെയാണ് അല്മായപങ്കാളിത്തം? നസ്രാണികളുടെ പൂര്വീക രീതിയിലുള്ള ജനായത്ത പള്ളിഭരണത്തെ നിര്ത്തല്ചെയ്ത് പാശ്ചാത്യ സഭാരീതിയിലുള്ള പള്ളിഭരണത്തോട് അനുരൂപപ്പെടുത്തുകയാണ് ഇവിടെ ചെയ്തത്.
അവിടം കൊണ്ടും തീര്ന്നില്ല. നസ്രാണിസഭയില്പള്ളിയും പള്ളിവകസ്വത്തുകളും അതത് ഇടവകക്കാരുടേതായിരുന്നു. അത് മാര്തോമാക്രിസ്ത്യാനികളുടെ മറ്റൊരു പൈതൃകമായിരുന്നു. പാശ്ചാത്യലത്തീന്സഭയുടെ കാനോന്നിയമത്തിന്റെ മോഡലില്പൗരസ്ത്യസഭകള്ക്കും റോം ഒരു കാനോന്നിയമം ഉണ്ടാക്കി. എന്നാല് നിയമം പൗരസ്ത്യസഭകളുടെ ഭാഗമല്ലാത്ത നമ്മുടെ നസ്രാണി സഭയുടെ മേലും നടപ്പിലാക്കി. അതോടെ പള്ളികളും പള്ളിസ്വത്തുക്കളും മെത്രാന്മാരുടെ കീഴിലായി. ഇവിടെ നമ്മുടെ പൈതൃകത്തെ നശിപ്പിക്കുകമാത്രമല്ലാ നസ്രാണികളുടെ നിലയും വിലയും റോമിന് അടിയറവുവെയ്ക്കുകയുംകൂടി ചെയ്തു. തിരിമറിയിലും എവിടെയാണ് അല്മായ പങ്കാളിത്തം? സഭാധികാരികള്പിടിമുറുക്കലാണ്, അയക്കുന്നതിനു പകരം.
ഇക്കഴിഞ്ഞ ഏപ്രില്മാസത്തില്ഫ്രാന്സീസ് മാര്പ്പാപ്പാ പ്രസ്താവിച്ചതിന്പ്രകാരമാണ്. 'ഇടയന്മല മുകളിലും ആട്ടിന്പറ്റം താഴ്വരയിലുമായി കാണുന്ന അവസ്ഥ ശരിയല്ല'. സഭാഘടനയില്തന്നെ സഭാധികാരികളും അല്മായരും തമ്മില്സഹകരിക്കുന്ന ഒരു കൂട്ടായ്മയാണിന്നാവശ്യം. രണ്ടാം വത്തിക്കാന്കൗണ്സിലിന്റെ അന്തസാരവും അതുതന്നെ. കൂട്ടായ്മാ മനോഭാവത്തിന്റെ അഭാവത്തില്കഴിഞ്ഞ 25 വര്ഷമായിട്ട് കേരളത്തിലെ സീറോ മലബാര്സഭയിലും കഴിഞ്ഞ ഏതാനും വര്ഷങ്ങളായിട്ട് വടക്കേ അമേരിക്കയിലെ സീറോമലബാര്സഭയിലും എന്തുമാത്രം അന്തച്ഛിദ്രങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ദിവസേന വന്നുകൊണ്ടിരിക്കുന്ന അസുഖകരമായ വാര്ത്തകള്ഒരു അല്മേനിയെ അത്ഭുതപ്പെടുത്താതിരിക്കുകയില്ല, വേദനിപ്പിക്കാതിരിക്കില്ല. ഫാദര്ഡേവിഡ് കാച്ചപ്പള്ളി ജൂണ്മാസം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ ഒരു ഭാഗം: 'വൈദിക ആധിപത്യം അതിന്റെ സകലവിധതിന്മകളോടും കൂടി കേരള സീറോ മലബാര്സഭയില്പല മേഖലകളിലും തേര്വാഴ്ച നടത്തുന്നു. അതിന്റെ തെളിവുകളാണ് ഇടവകകളില്വര്ധിക്കുന്ന
അന്തച്ഛിദ്രങ്ങള്‍. സീറോ മലബാര്സഭയിലെ വളരെ അടിസ്ഥാനപരവും ഗൗരവവുമായ പ്രശ്നങ്ങള്സഭയുടെ മെത്രാന്സിനഡിന് പരിഹരിക്കാനോ സമൂഹത്തെ ഐക്യത്തിലെത്തിക്കാനോ സാധിക്കുന്നില്ല'. ഇവിടെ അമേരിക്കയിലേയും സ്ഥിതി അതല്ലെ? സത്യദീപത്തിലെ ഒരു പ്രസ്താവന ഉദ്ധരിക്കട്ടെ: 'സഭയില്അല്മായരുടെ യഥാര്ത്ഥസ്ഥാന ഔന്യത്യം പുനഃപ്രതിഷ്ടിക്കാനായാല്സഭയില്യഥാര്ത്ഥ നവീകരണം നടക്കും, മാറ്റത്തിന്റെ കാറ്റുവീശും. നൂറ്റാണ്ടുകളായി സൂര്യനുകീഴില്തങ്ങളാണ് എല്ലാറ്റിനും ഉന്നതര്എന്ന ചിന്ത വൈദികര്ക്കുണ്ട്. എന്നാല്ആധുനികയുഗത്തില്വിദ്യാസമ്പന്നരായ അല്മായര്ക്ക് സഭയെ നയിക്കുന്നതിനും അതിന്റെ പ്രവര്ത്തനങ്ങള്മെച്ചപ്പെടുത്തുന്നതിനും സാധിക്കും. കാലഘട്ടത്തിന്റെ അടയാളങ്ങള്തിരിച്ചറിഞ്ഞ് സഭാനവീകരണം നടത്താന്സഭയിലെ ഇപ്പോഴത്തെ ഭരണാധികാരികള്സന്മനസ്സും ആത്മീയ കരുത്തും ഉളളവരാകണം'. സത്യദീപത്തിന്റെ അഭിപ്രായമാണിത്.
സഭാനവീകരണത്തെ മുന്നില്കണ്ടു കൊണ്ടു തന്നെ കേരളത്തിലെ സീറോമലബാര്സഭയില്‍ 25-ല്കൂടുതല്അല്മായ സംഘടനകളുണ്ട്. സഭാധികാരികളുടെ ആശീര്വാദമില്ലാത്ത സ്വതന്ത്രകത്തോലിക്കാസംഘടനകള്കത്തോലിക്കസംഘടനകള്അല്ലാ എന്ന നിലപാടാണ് സഭാധികാരികള്ക്കുള്ളത്. അല്മായരുടെ ഒരു നിവേദനം സ്വീകരിക്കാനോ സംഘടനകളുടെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്താനോ സഭാധികാരം ഇന്നും തയ്യാറല്ല. അവരുടെ അവമതി അപാരം തന്നെ.
അടുത്ത കാലത്ത് അഖിലകേരള കത്തോലിക്ക കോണ്ഗ്രസിനേയും മെത്രാന്സംരക്ഷണ സമിതിയായി വാഴിച്ചു എന്നുകേട്ടു. അല്മായര്ക്ക് എന്തുകൊണ്ട് അവരുടേതായ സംഘടനകള്ഉണ്ടായിക്കൂടാ? സഭയിലെ 99% വരുന്ന അല്മായര്സ്വതന്ത്രമായി സംഘടിക്കുന്നതിനെ സഭാധികാരം എന്തുകൊണ്ട് എതിര്ക്കുന്നു? അല്മേനികളായ നിങ്ങള്ചിന്തിക്കുക. അഖിലകേരള കത്തോലിക്കാകോണ്ഗ്രസിന് മൂക്കുകയര്ഇട്ട് മെത്രാന്സിനഡിന്റെ ചെല്പടിയില്നിര്ത്തുന്നത് അല്മായ പങ്കാളിത്തമാണോ? അല്മായരായ നിങ്ങള്തന്നെ ചിന്തിക്കുക. എല്ലാ അധികാരങ്ങളും മെത്രാന്മാരുടെ പിടിയിലായിരിക്കണം. അത്ര മാത്രം. അമേരിക്കയിലെ സീറോ മലബാര്കാത്തലിക് കോണ്ഗ്രസിനേയും (SMCC) മെത്രാന്സംരക്ഷണ സമിതിയാക്കിക്കൊണ്ടിരിക്കുന്നു.
ഇവിടെ അമേരിക്കയില്കല്ദായ കത്തോലിക്ക സഭയ്ക്ക് രണ്ട് രൂപതകള്ഉണ്ട്. അതിന്റെ ആദ്യത്തെ രൂപത ഡിട്രോയിറ്റിലാണ് സ്ഥാപിതമായത്. ചിലപ്പോഴൊക്കെ അവരുടെ പള്ളിയില്ഞാന്പോകാറുണ്ട്, പ്രത്യേകിച്ച് അന്പതുനൊയമ്പുകാലത്ത്. എന്റെ ശ്രദ്ധയില്പ്പെട്ട ഒരു കാര്യം ഞാന്തുറന്നുപറയട്ടെ. തനി കല്ദായക്കാരുടെ സഭയേക്കാള്കൂടിയ കല്ദായമാണ് കല്ദായസഭയുടെ പുത്രീസഭയെന്ന് വിശേഷിപ്പിക്കുന്ന സീറോ മലബാര്സഭയുടെ കല്ദായം.
ഇനി വടക്കേഅമേരിക്കയിലെ സീറോ മലബാര്സഭയെ സംബന്ധിച്ച് പ്രത്യേകിച്ച് ചിന്തിച്ചാല്ശൈശവാവസ്ഥയിലുള്ള സഭയ്ക്ക് അത്ഭുതാവഹമായ വളര്ച്ചക്കുള്ള സാദ്ധ്യതകള്ധാരാളം ഉണ്ട്. കാരണം,
കേരളത്തിലെ സീറോ മലബാര്സഭയിലെ ഒരു പറ്റം ബുദ്ധിജീവികള്കുടിയേറിപാര്ത്തിരിക്കുന്ന ഇടമാണ് അമേരിക്ക. അവരുടെ ബൗദ്ധിക മൂലധനം സഭയുടെ വളര്ച്ചയ്ക്ക് ക്രിയാത്മകമായ രീതിയില്ഊറ്റിയെടുക്കണമെങ്കില്നാട്ടിലെ ശണ്ഠകളും കടുംപിടികളും സ്വതന്ത്രനാട്ടിലേയ്ക്ക് ഇറക്കുമതി ചെയ്യാതെ ഭാവിയെ ഉന്നംവെച്ച് അല്മായ പങ്കാളിത്തം എല്ലാ തലങ്ങളിലും പ്രാബല്ല്യത്തില്വരുത്തി സഭയെ സ്ഥലകാലാനുസൃതമായി അനുരൂപപ്പെടുത്തണം. അതിനുള്ള ഉദാര മനസ്സും ദീര്ഘവീഘണവും സഭാനേതൃത്വത്തിനുണ്ടാവണം. രണ്ട് വികാരി ജനറാളന്മാരെവച്ച് സഭവെട്ടിമുറിക്കുന്നത് അപകടകരമാണ്. നൂറുവര്ഷങ്ങള്ക്കുമുമ്പ് ലവീഞ്ഞുമെത്രാന് വിദ്യതന്നെ കേരളത്തില്പരീക്ഷിച്ചതാണ്. മാക്കീലച്ചനേയും നിധിയിരിക്കലച്ചനേയും നിയമിച്ച് സഭയില്കലാപം സൃഷ്ടിച്ചിട്ടുള്ളതാണ്.
ഒരായിരം, വര്ഷങ്ങള്ക്കു മുന്പ് യൂറോപ്പില്സാക്ഷരതയുള്ളവര്ക്ലേര്ജികള്ആയിരുന്നു. ആധുനിക പാശ്ചാത്യ നാടുകളിലെ സാമാന്യ ജനത്തിന് വിദ്യാഭ്യാസം ലഭിച്ചതോടെ ക്ലേര്ജികളും അല്മായരുമായി ഒരു ഏറ്റുമുട്ടല്ഉണ്ടായി. അതിന്റെ പരിണതഫലമാണ് ഇന്ന് പാശ്ചാത്യനാടുകളില്വിശ്വാസികളുടെ എണ്ണം പള്ളിയില്കുറയുന്നത്. കേരളത്തില്അല്മായര്ക്ക് വിദ്യാഭ്യാസം ലഭിച്ചെങ്കിലും ജോലി നല്കുന്ന സ്ഥാപനങ്ങള്മുഴുവനുംതന്നെ സഭാധികാരം കൈയ്യടക്കിവച്ചിരിക്കുന്നു. ജോലിലഭിക്കാനും ജോലിലഭിച്ചുകഴിഞ്ഞാലും അല്മായര്സഭാധികാരികളുടെ അടിമകളായി കഴിയണം. അടിമത്ത ബോധത്തോടെ അമേരിക്കയില്കുടിയേറുന്നവര്പരസ്പരം സോഷ്യലൈസ് ചെയ്യാന്ഒരിടമായി മലയാളം പള്ളികളെ കാണുന്നു. ഇവിടെ കുടിയേറിപാര്ത്ത് സ്വതന്ത്രരായി ജീവിക്കുന്ന ഉന്നതവിദ്യാഭ്യാസം ഉള്ളവരെ നയിക്കാന്യാതൊരു പ്രത്യേക പരിശീലനവുമില്ലാത്ത അച്ചന്മാരെ ഇങ്ങോട്ട് ഇറക്കുമതി ചെയ്യുന്നു. കുടിയേറ്റക്കാരുടെ ഒന്നാംതലമുറ ഉള്ളിടത്തോളം കാലം മലയാളം പള്ളികള്ഒരു വിധത്തില്ഉന്തിത്തള്ളി മുന്പോട്ടു പോകും. എന്നാല്രണ്ടാം തലമുറയായിരിക്കണം നമ്മുടെ ലക്ഷ്യം, സഭയുടെ വളര്ച്ചയ്ക്ക്. പക്ഷെ അവരിലധികവും ലത്തീന്സഭയില്ചേക്കേറുന്നു. America is a free country. അത് നാം മറക്കരുത്. കല്ദായസഭയിലെ രണ്ടാം തലമുറയും മൂന്നാം തലമുറയും എന്തുകൊണ്ട് കല്ദായ പള്ളികളില്അംഗങ്ങളായി തുടരുന്നു എന്ന് അമേരിക്കയിലെ സീറോ മലബാര്സഭ പഠിക്കുന്നത് നന്നായിരിക്കും. സമ്മേളനത്തെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തുകൊണ്ടും എന്നെ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങള്ക്ക് നന്ദി പറഞ്ഞുകൊണ്ടും എന്റെ വാക്കുകളെ ഞാന്അവസാനിപ്പിക്കുന്നു.

No comments:

Post a Comment