കത്തോലിക്ക സഭയിൽ പുരോഹിതർ എന്തിന്?
ചാക്കോ
കളരിക്കൽ
പുരോഹിതർക്കെതിരായിട്ട് വ്യക്തിപരമായി എനിക്കൊന്നുമില്ല.
യാഥാർത്ഥത്തിൽ ഒരു സന്ന്യാസ പുരോഹിതനാകാൻവേണ്ടി
പഠിക്കുകയും
പരിശ്രമിക്കുകയും
ചെയ്ത
ഒരാളാണ്
ഞാൻ. എന്റെ സ്വന്തം സഹോദരൻ സി. എം. ഐ. സഭയിലെ ഒരു പുരോഹിതനായിരുന്നു. ഫാദർ മാതു കളരിക്കൽ. അദ്ദേഹം മരിച്ചുപോയി. കളരിക്കൽ കുടുംബത്തിലെ വൈദീകർ പല സ്ഥലങ്ങളിൽ ഇന്ന് സേവനം ചെയ്യുന്നുണ്ട്. എൻറ്റെ സ്നേഹവലയത്തിലെ നല്ലൊരുപങ്കും പുരോഹിതരാണ്.
നൂറിൽകൂടുതൽ വൈദീകരും പല മെത്രാന്മാരും വലിയ മെത്രാപ്പോലീത്ത
കാർഡിനൽ പടിയറയുമെല്ലാം എൻറ്റെ ഭവനത്തിൽവന്ന് സ്നേഹ വിരുന്നുകളിൽ പങ്കെടുത്തിട്ടുണ്ട്.
ധാരാളം
പുരോഹിതരെ
ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്.
എൻറ്റെ
നൊവിഷ്യേറ്റു
ഗുരു
ഫാദർ ബെഞ്ചമിൻ
സി.
എം.
ഐ.
യും
ഫാദർ ഔറെലിയൂസ് സി. എം. ഐ. യും എൻറ്റെ ഇടവക ഉരുളികുന്നം പള്ളി വികാരിയായിരുന്ന ഫാദർ ജോസഫ് കുന്നപ്പള്ളിയുമെല്ലാം വളരെ പുണ്യപ്പെട്ട മനുഷ്യരായിരുന്നു. അവരെല്ലാം
കർത്താവിൽ നിദ്ര പ്രാപിച്ചു. എന്റ്റെ സുഹൃത്തുക്കളായ പുരോഹിതരിൽ ചിലർ വശീകരണ സാമർത്ഥ്യമുള്ള
വിശിഷ്ട
വ്യക്തികളാണ്.
അപ്പോൾ പുരോഹിതരെ ബഹുമാനപൂർവ്വം കാണുന്ന
ഞാൻ എന്തുകൊണ്ട് 'കത്തോലിക്ക സഭയിൽ പുരോഹിതർ എന്തിന്?' എന്ന ചോദ്യവുമായി വന്നിരിക്കുന്നു? ഇത് എന്റ്റെ
വ്യക്തിപരമായ
ഒരു
പ്രശ്നമല്ല;
മറിച്ച്,
ചരിത്രപരമായ
ഒരു
ചോദ്യമാണ്.
അതാണ് അതിനുള്ള ഉത്തരം.
പുരോഹിതരില്ലാതിരിന്ന, പൌരോഹിത്യത്തെ മുച്ചൂടും എതിർത്തിരുന്ന
ഒരു
കൂട്ടായ്മയിൽ
പൌരോഹിത്യം എങ്ങനെ കയറിപ്പറ്റി? പുരോഹിതരില്ലാതിരുന്ന ആദിസഭക്കുശേഷം
പുരോഹിതരുടെ
ആവശ്യം
എങ്ങനെ
ഉണ്ടായി?
പുരോഹിതരുടെ
കടന്നുകൂടൽ ഇല്ലാതിരിക്കുകയായിരുന്നില്ലെ
ഭേദം?
അപ്പോസ്തല
പിൻഗാമികളും പരിശുദ്ധ കുർബ്ബാനയും മനുഷ്യകുലത്തിൻറ്റെ വിണ്ടെടുപ്പിന്
ദൈവപുത്രൻ
സ്വയം
യാഗം
ചെയ്യുകയും
ആ
യാഗത്തിൻറ്റെ അടയാളമായി പരിശുദ്ധ കുർബ്ബാന
സ്ഥാപിക്കുകയും
മറ്റും
പൌരോഹിത്യത്തിൻറ്റെ അഭാവത്തിൽ വിശ്വാസ പ്രമാണങ്ങളായി പരിണമിക്കുമായിരുന്നോ?
പൌരോഹിത്യം സംശയാസ്പദവും ദുർബലവുമായ ചുവടുകളിലാണ് നിലകൊള്ളുന്നത്. അതുകൊണ്ട് മേല്പ്പറഞ്ഞ
ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട്. ക്രൈസ്തവസഭയുടെ അടിസ്ഥാനവും ബലഹീനമാണന്നു
ഇതുകൊണ്ട്
അർത്ഥമാക്കുന്നില്ല; ബലഹീനമായിരിക്കാം. ആദിസഭയിൽ ക്രിസ്തുപഠനങ്ങൾ പൌരോഹിത്യാഭാവത്തിൽ നിലനിന്നു വളർന്നു.
എങ്കിൽ ഇന്നും പുരോഹിതരില്ലാതെ ക്രിസ്തുസന്ദേശത്തിനു നിലനില്ക്കാൻ സാധിക്കും. സഭയിൽ പുരോഹിതർ ക്രമാതീതമായി കുറയുന്നതിനെ വിവാഹിത പൌരോഹിത്യവും
സ്ത്രീ
പൌരോഹിത്യവും
സ്ഥാപിച്ചുകൊണ്ട്
നികത്താനാകുമെന്ന്
ചിന്തിക്കുന്നവരുണ്ട്.
എന്നാൽ യഥാർത്ഥത്തിൽ പുരോഹിതർ ഇല്ലാതിരിക്കുന്നതല്ലേ ഉചിതം? പുരോഹിതരില്ലാത്ത ഒരു ക്രിസ്തുമതത്തെ
നമുക്ക്
സങ്കല്പ്പിക്കാൻ പ്രയാസമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. പുതിയനിയമം മുഴുവൻ ശ്രദ്ധാപൂർവ്വം വായിച്ചാൽ പുരോഹിതനായ
ഒരു
വ്യക്തിയെപ്പറ്റി
(യഹൂദ
പുരോഹിതരൊഴിച്ച്)
പരാമർശ്യമില്ലന്ന് നമുക്ക് മനസ്സിലാകും. പൌലോസിൻറ്റെ എബ്രായർക്കുള്ള കത്തിൽ ഒരു പുരോഹിത
വ്യക്തിയെപ്പറ്റി
പരാമാർശിക്കുന്നുണ്ട് (എബ്രാ. 5: 6). അത് യേശുവാണ്.
എന്നാൽ ആ കത്തിൻറ്റെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ യേശുവിൻറ്റെ ആ പൌരോഹിത്യ സ്ഥാനത്തിന് പിന്തുടർച്ചാവകാശികളായി
ആരുമില്ല.
അപ്പോൾ ചില പ്രൊട്ടസ്റ്റൻറ്റ് കൂട്ടായ്മയിലെ
അംഗങ്ങൾ പൌരോഹിത്യാഭാവത്തിലും നല്ല ക്രിസ്ത്യാനികളായി ജീവിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. എന്റ്റെ ചെറുപ്പകാലത്ത് കത്തോലിക്ക സഭയിലെ
പുരോഹിതർ മറ്റ് ക്രിസ്തീയ സഭകളെയും മതങ്ങളെയും അക്ഷേപിച്ചു സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. കത്തോലിക്കരുടെ ഇടയിൽ യാക്കോബായക്കാരുടെ കുർബ്ബാനയെയും വിവാഹിതരായ പുരോഹിതരെയും
പുശ്ചിച്ചു
സംസാരിക്കുക
സാധാരണമായിരുന്നു.
റോമൻ പൌരോഹിത്യവും അവരുടെ കൂദാശകളുമില്ലതെ കത്തോലിക്ക സഭയില്ല
എന്നതാണ്
അതിൽ ഒളിച്ചി (ഞ്ഞി) രിക്കുന്ന കാര്യം. റോമൻ സഭയാണ്
യഥാർത്ഥ സഭ! ലെയോ 13 മാൻ പാപ്പ ആംഗ്ലിക്കൻ പട്ടങ്ങൾ അസാധു ആണന്ന് പ്രഖ്യാപിച്ചിട്ടുണ്ട് (Apostolicae Curae, 1896). ജോണ്‍
പോൽ രണ്ടാമൻ പാപ്പ വീണ്ടും
അത്
സ്ഥിതീകരിച്ചിട്ടുണ്ട്
(motu proprio, 1998). യാക്കോബായ, മാർത്തോമ്മ,
പ്രൊട്ടസ്റ്റൻറ്റ് പുരോഹിതരെ യഥാർത്ഥ പുരോഹിതരായി
കത്തോലിക്ക
സഭ
കണക്കാക്കുന്നില്ല.
പത്രോസിൻറ്റെ പിൻഗാമിയായ പോപ്പിനാൽ നിയമിതരായ
മെത്രന്മാർ അവർക്ക് പട്ടം നല്കിയിട്ടില്ലന്നുള്ളതാണ് അതിനു
കാരണം.
അതിനാൽ ആ പുരോഹിതരുടെ കൂദാശകൽ യഥാർത്ഥ
കൂദാശകളല്ല.
അപ്പോൾ കത്തോലിക്ക പുരോഹിതരൊഴിച്ചുള്ള എല്ലാ പുരോഹിതരെയും
ഒറ്റയടിക്ക്
അസാധു
ആക്കിയിരിക്കയാണ്.
പത്രോസ്
ഒരു
സഭയുടെയും
മത്രാനായിരുന്നിട്ടില്ല,
പ്രത്യേകിച്ച്
റോമാ
രൂപതയുടെ.
പത്രോസ്
മെത്രാനായിരുന്നു
എന്നതിന്
ചരിത്രപരമായ
യാതൊരു
തെളിവുകളും
ഇല്ല.
കാരണം
ഒന്നാം
നൂറ്റാണ്ടിൽ റോമിൽ ഒരു രൂപത ഉണ്ടായിരുന്നില്ല. അപ്പോൾ മറ്റു സഭകളിലെ പുരോഹിതരെ അസാധു ആക്കുന്നതിൽ അർത്ഥമില്ല . ഇനി കത്തോലിക്കേതര പുരോഹിതരെ അസാധുവാക്കിയാലും
മറ്റ്
ക്രിസ്തീയ
സഭകളിലെ
യേശു
അനുയായികളെ
എങ്ങനെ
അസാധുവാക്കാൻ കഴിയും?
ധാരാളം പുരോഹിതർ പൌരോഹിത്യ സ്ഥാനത്തിന് അർഹരാണ്
. എങ്കിലും
വിശുദ്ധ
ഗ്രന്ഥത്തിലെ
യേശു
അന്നത്തെ
പുരോഹിതവർഗത്തെ ഒന്നടങ്കം വിമർശിച്ചു.
കത്തോലിക്ക പുരോഹിതർ സധാരണക്കാരിൽനിന്നും വേറിട്ട്
നിൽക്കുന്നവരാണ്. അവർക്ക് അപ്പത്തെയും
വീഞ്ഞിനെയും
ദിവ്യബലി
എന്ന
കൂദാശവഴി
ക്രിസ്തുവിൻറ്റെ ശരീരവും രക്തവുമായി രൂപന്തരപ്പെടുത്താൻ അധികാരമുള്ളവരാണ്. മദ്ധ്യകാലയുഗങ്ങളിൽ ഈ കൂദാശാശക്തിയാലാണ് സഭയെ കെട്ടിപ്പടുത്തത്.
അപ്പോൾ സഭയുടെ ആ അവകാശവാദത്തിൻറ്റെ നിലനില്പിനെയോ
വീഴ്ചയെയോ
ആശ്രയിച്ചാണ്
പൌരോഹിത്യത്തിൻറ്റെ നിലനില്പും വീഴ്ചയും. അതിനാൽ പൌരോഹിത്യത്തെ
വികാരാതീതമായും
സമഗ്രമായും
ചരിത്രപരമായും
പഠിക്കേണ്ടാതുണ്ട്. ഈ സംവാദത്തിൽനിന്ന്
ഉരിത്തിരിയുന്ന
നിഗമനത്തെ
ആശ്രയിച്ചായിരിക്കും
പൌരോഹിത്യത്തിൻറ്റെ ഭാവി.
യേശുപ്രസ്ഥാനത്തിൻറ്റെ കാത്തൽ യേശുവിനെ ഓർമ്മിച്ചുകൊണ്ടുള്ള കൂട്ടായ്മാമേശയാചരണമായിരുന്നു.
അന്ന്
പുതിയനിയമപുസ്തകംപോലും
ഇല്ലായിരുന്നു.
ഒന്നാം
നൂറ്റാണ്ടിലെ കർത്താവിൻറ്റെ മേശയാചരണത്തിൽ ഭക്ഷണം വിശുദ്ധീകരിച്ച് (consecration) കർത്താവിൻറ്റെ ശ രീരമാക്കുന്ന പ്രവർത്തി ഇല്ലായിരുന്നു.
വീടുകളിലെ
ആ
മേശയാചരണം
സഭാകൂട്ടായ്മയുടെ
ഒരു
അടയാളം
മാത്രമായിരുന്നു.
യേശുവിൻറ്റെ തലമുറയിൽ അപ്പോസ്തലന്മാർ അഥവാ സന്ദേശവാഹകർ ആയിരുന്നു ഉണ്ടായിരുന്നത്. അവർ സഭയിലെ ഔദ്ധ്യോഗിക സ്ഥാനപതികളായിരുന്നു. കുടുംബകൂട്ടായ്മകളിൽ അവർ പങ്കെടുത്തിരുന്നു. ആദിസഭയിൽ 12
യേശുശിഷ്യരെ
കൂടാതെ
അനേകം
അപ്പോസ്തലന്മാർ ഉണ്ടായിരുന്നു.വിശുദ്ധഗ്രന്ഥത്തിൽ ക്രിസ്ത്യാനികളെ നമുക്ക് കാണാൻ സാധിക്കയില്ല. യേശു അനുയായികളായിരുന്നു (followers of Jesus) അന്നുണ്ടായിരുന്നത്. അവരെയാണ് സാധാരണയായി
അന്ന്
യേശുശിഷ്യർ എന്ന് വിളിച്ചിരുന്നത്. ശിഷ്യന്മാർ യേശുവിനെ
അവരുടെ
ഗുരുവായിട്ടാണ്
കണ്ടിരുന്നത്. യേശു ഈ ലോകത്തുനിന്നു
പോകുന്നതിനു
മുൻപ് തൻറ്റെ ശിഷ്യന്മാരുടെ ഇടയിൽ ഒരു അധികാരശ്രേണി (hierarchy) സൃഷ്ടിച്ചില്ല. പകരം തൻറ്റെ ശിഷ്യന്മാരുടെമേൽ പരിശുദ്ധാരൂപിയെ
അയക്കുകയാണ്
ചെയ്തത്.
അതുവഴി
യേശുശിഷ്യർക്ക് പല ദാനങ്ങളും ലഭിക്കുകയുണ്ടായി. ആ വരദാനം
ലഭിച്ചവരുടെ
പലവിധ
ചുമതലകളെപ്പറ്റി
പൌലോസ്
അപ്പോസ്തലൻ കൊറിന്തോസുകാർക്കെഴുതിയ
ഒന്നാം
ലേഖനത്തിൽ വളരെ വിശദമായി വിവരിച്ചിട്ടുണ്ട് (1 കോറി. 12: 4-11, 27-31). അതിൽ 16 വിവിധ
വരങ്ങൾ നാം കാണുന്നുണ്ടെങ്കിലും
'പുരോഹിതർ' എന്ന പദം കാണുന്നില്ല. അന്നൊക്കെ മൂപ്പൻ, മേലന്വേഷകൻ, ശുശ്രൂഷി എന്നൊക്കെയായിരുന്നു
കുടുംബ
കൂട്ടായ്മയിലെ
ലീഡറന്മാരെ
അധിസംബോധന
ചെയ്തിരുന്നത്.
പത്രോസ്
തന്നെത്തന്നെ
കൂട്ടുമൂപ്പൻ എന്നാണ് വിളിച്ചിരുന്നത്
(1 പത്രോ.
5: 1). ഒരു
ശിഷ്യൻ മറ്റു ശിഷ്യന്മാരെക്കാൾ മുന്തിയവനാണന്ന്
കരുതരുത്
എന്ന്
യേശു
അവർക്ക് താക്കീതു നല്കിയിട്ടുണ്ട് (മാർക്കോ.
9: 33-37: മത്താ.
2: 5-12).
രണ്ടാം നൂറ്റാണ്ടിൻറ്റെ പകുതിയോടെയാണ്
മൂപ്പന്മാരെയും
മേലന്വേഷകരെയും
ശുശ്രുഷകരെയും
യേശു
സമൂഹത്തിൽ വേൻതിരിച്ചു
കാണാൻ ആരംഭിച്ചത്. അവർ സേവകർ എന്ന നിലയിൽനിന്നും യജമാനന്മാരുടെ പദവിയിലേക്ക് അകലാൻ തുടങ്ങി.അതേ കാലയിളവിൽ യഹൂദ പൌരൊഹിത്യത്തിൻറ്റെ മോഡലിലുള്ള ഒരു
പൌരൊഹിത്യം
സഭയിൽ കിളിരാൻ ആരംഭിച്ചു. അതിൻറ്റെ ഫലമായി പൌരൊഹിത്യ സംവിധാനത്തിനനുരൂപമായി മതപരമായ
ആചാരാനുഷ്ഠനങ്ങൾക്ക് തുടക്കം കുറിച്ചു. പുരോഹിതർക്ക് പട്ടം
നല്കി
സഭയിലെ
ഉദ്ധ്യോഗസ്ഥരാക്കി.
യേശു
പഠനങ്ങൾക്ക് വിപരീതമായി കുടുംബകൂട്ടായ്മയിൽ നിന്നും
വലിയ
കെട്ടിടമുള്ള
പള്ളികൂട്ടായ്മയിലേക്ക്
സഭ
വ്യതിചലിച്ചു
പോയി.
അത്തരം
പള്ളികളിൽ യഹൂദരുടെയും വിഗ്രഹാരാധകരുടെയും (pagans) ആരാധന
രീതിയിലുള്ള
കർമങ്ങൾപുരോഹിത
നേതൃത്വത്തിൽ ആരംഭിച്ചുതുടങ്ങി. പോരോഹിതർക്ക് ആരാധന
സമയത്ത്
വിലപ്പെട്ട
പ്രത്യേക
അങ്കികളും
കൂടാതെ
പ്രാർത്ഥനയ്ക്ക് പ്രതേക ഭാഷയും ഉപയോഗിച്ചുതുടങ്ങി. 12 അപ്പോസ്തലരുടെ
കാലത്തുപോലും
ഇത്തരം
യഹൂദ/വിഗ്രഹാരാധന
ശൈലികൽ യേശുസമൂഹത്തിൽ നുഴഞ്ഞു കയറാൻ പരിശ്രമിച്ചിട്ടുണ്ട്. എന്നാൽ സഭയിൽ പൌരോഹിത്യം സ്ഥാപിക്കപ്പെട്ടതോടെ പുരോഹിതർ യേശുവിൻറ്റെ ലളിതമായ ദൈവരാജ്ജ്യ പ്രഘോഷണത്തെ
വെറും
അനുഷ്ഠനങ്ങളാക്കി ദുഷിപ്പിച്ചുകളഞ്ഞു.
അന്തിക്രിസ്തുമാർ പുരോഹിതവേഷത്തിൽ സഭയിൽ കയറിക്കൂടിയതാണ് അതിനു കാരണം. യഹൂദരും വിഗ്രഹാരാധകരും പുരോഹിതർ വഴി മാത്രമാണ് യാഗം നടത്തിയിരുന്നത്. എന്നാൽ യേശു തൻറ്റെ ഏക യാഗത്താൽ മനുഷ കുലത്തെ
എന്നന്നേയ്ക്കുമായി
വീണ്ടെടുത്തു.
യേശുവിൻറ്റെ അനുയായികൾ സ്വയം പരിത്യാഗമാകുന്ന യാഗതിലൂടെ യേശുവുമായുള്ള
കൂറ് പ്രകടമാക്കുന്നു. അവിടെ
യേശുവിനും
യേശുവിൻറ്റെ അനുയായികൽക്കുമിടെ ഒരു പുരോഹിത മദ്യസ്ഥൻറ്റെ ആവശ്യമില്ല.
അപ്പോൾ ആദ്യനൂറ്റാണ്ടുകളിൽ പുരൊഹിതരോ
അവരുടെ
സേവനമോ
സഭയിൽ ഉണ്ടായിരുന്നില്ല. കുടുംബകൂട്ടായ്മയിലെ സ്നേഹവിരുന്ന്
യേശുവിൻറ്റെ അന്ത്യഅത്താഴതിൻറ്റെ പുനർ ആവിഷ്ക്കാരമോ അപ്പത്തെയും വീഞ്ഞിനെയും വിശുദ്ധീകരിക്കുന്ന ദിവ്യബലിയോ ആയിരുന്നില്ല.
യേശു
കല്പ്പിച്ചപോലെ
സമൂഹം
സ്നേഹവിരുന്ന്
(agape) ആഘോഷിച്ചിരുന്നു.
ഇന്ന്
പുരോഹിതർ അവകാശപ്പെടുന്നതൊന്നും ആദിസഭയിൽ ഉണ്ടായിരുന്നില്ല.
പുരോഹിതരോ
ആരാധനാലയങ്ങളോ
അൽത്താരയോ ഒന്നുമില്ലായിരുന്ന യേശുപ്രസ്ഥാനം (Jesus movement) ഒരു മതമായിപ്പോലും
കരുതാൻ സാധിക്കയില്ല. യേശുവിനെ രക്ഷകനും നാഥനുമായി സ്വജീവിതത്തിൽ അംഗീകരിച്ചുകൊണ്ടുള്ള
ഒരു
ജീവിതരീതി
യേശുശിഷ്യർ സ്വീകരിച്ചെന്നുമാത്രം.
'കത്തോലിക്ക സഭയിൽ പുരോഹിതർ എന്തിന്?' എന്ന വിഷയത്തിലെ എൻറ്റെ നിഗമനം
ഇതാണ്:
ഒരു
ദൈവമുണ്ട്;
യേശു
ഒരു
പ്രവാചകനാണ്. യേശുവിനെ അംഗീകരിക്കുന്ന
ജനലക്ഷങ്ങലിലൊരാളാണ്
ഞാൻ. യേശുവിൻറ്റെ അനുയായി ആകാൻ ശ്രമിക്കുന്ന
എനിക്ക്
ഒരു
താങ്ങ്
വേണം;
മാർഗനിർദേശം വേണം. അതിന് യേശുവിനെപ്പറ്റി പഠിപ്പിക്കുന്ന, പ്രസംഗിക്കുന്ന,
ഓർമ്മിപ്പിക്കുന്ന, സ്വജീവിതത്തിൽ അഭ്യസിക്കുന്ന
നല്ല
ഒരു
വ്യക്തി
ആവശ്യമാണ്.
അയാളെ
വേണമെങ്കിൽ പുരോഹിതാൻ എന്ന് വിളിക്കാം.
നാം എല്ലാവരെയുംപോലെ പുരോഹിതരും അപൂൻണ്ണരാണ്.
അവരുടെ
ആഡംബരജീവിതവും
കയ്യടക്കിവച്ചിരിക്കുന്ന
അധികാരകുത്തകയും
സാധാരണ
വിശ്വാസിയെ
ഇകഴ്ത്തി
കാണുന്നതും
ദരിദ്രരോടുള്ള
നിഷേധ
മനോഭാവവുമൊക്കെയാണ്
അവരുടെ
നിലനില്പ്പിനെ
കുഴപ്പത്തിലാക്കുന്നതും
നിന്ദിതരാകുന്നതും
ചോദ്യം
ചെയ്യപ്പെടുന്നതുമെല്ലാം.
പെസഹ വ്യാഴാഴ്ചത്തെ അന്ത്യഅത്താഴത്തിൽവച്ചാണ്
കർത്താവ് പരിശുദ്ധ കുർബ്ബാനയും പൌരോഹിത്യവും സ്ഥാപിച്ചതെന്ന് ഒരു വൈദികൻ പ്രസംഗിക്കുന്നത് കേട്ടു. പിന്നീടൊരിക്കൽ ഒരു മെത്രാനുമായി
ഒരു
പ്രസംഗവേദി
എനിക്ക്
പങ്കിടെണ്ടിവന്നു.
രണ്ടാം
നൂറ്റാണ്ടോടുകൂടിയാണ്
ശുശ്രുഷാ
പൌരോഹിത്യം
(ministerial priesthood) സഭയിൽ സ്ഥാപിതമായത് എന്ന് ഞാൻ എൻറ്റെ പ്രസംഗത്തിൽ പ്രസ്ഥാപിക്കുകയുണ്ടായി.
ആ
പ്രസംഗപീഠത്തിലെ ഉപസംഹാര പ്രസംഗകനായിരുന്ന മെത്രാൻ എൻറ്റെ പ്രസ്താവന ശരിയല്ലന്നും അത് പന്തക്കുസ്തായിലാണന്നും
എന്നെ
തിരുത്തി
അദ്ദേഹം
പ്രസംഗിക്കുകയുണ്ടായി.
പ്രബോധനാധികാരമുള്ള
മേത്രാൻറ്റെ മുൻപിൽ ഈ വിഷയത്തിൽ ഞാനാരുമാല്ലല്ലോ. വൈദികൻറ്റെ അറിവിൽപ്രകാരം പെസഹ വ്യാഴാഴ്ച എൻറ്റെ പഠനപ്രകാരം
രണ്ടാം
നൂറ്റാണ്ടോടെ
മേത്രാൻറ്റെ പ്രബോധനത്തിൽ പന്തക്കുസ്ത.
മൂന്നും
തെറ്റാകാം.
അതല്ലെങ്കിൽ മൂന്നിൽ ഒന്നുമാത്രം ശരി. ഞാൻ വേദപണ്ഡിതനോ ചരിത്രപണ്ഡിതനോ ദൈവശാസ്ത്രജ്ഞനോ
അല്ല.
'കത്തോലിക്ക
സഭയിൽ പുരോഹിതർ എന്തിന്?' ഒരു തർക്കവിഷയമെങ്കിൽ വേദപാരംഗതന്മാർക്ക് തർക്കിക്കാനായി നമുക്കത് വിട്ടുകൊടുക്കാം.
No comments:
Post a Comment